കാര്യസിദ്ധിക്കും ദോഷമകറ്റാനും ഗദ വഴിപാട് നടത്തി രമേശ് ചെന്നിത്തല

JANUARY 10, 2026, 3:16 AM

 മലപ്പുറം: കാര്യസിദ്ധിക്കും ദോഷമകറ്റാനും വഴിപാടുമായി രമേശ് ചെന്നിത്തല. മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിലാണ് രമേശ് ചെന്നിത്തല ഗദ സമർപ്പണ വഴിപാട് നടത്തിയത്.

രാവിലെ ക്ഷേത്രത്തിലെത്തിയാണ് വഴിപാട് നേർന്നത്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും ദോഷം അകറ്റുന്നതിനും സമർപ്പിക്കുന്നതാണ് ഗദ വഴിപാട്.ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം.

ശനി, ചൊവ്വ, വെള്ളി ദിവസങ്ങളിലും ഹനുമാൻ ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിലും ഈ വഴിപാട് നടത്തുന്നതിന് കൂടുതൽ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. അവിൽ നിവേദ്യം ,നെയ് വിളക്ക് വഴിപാടുകളും രമേശ് ചെന്നിത്തല നടത്തി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam