പാലക്കാട്: ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവം നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
നാല് മാസം മുന്‍പ് തന്നെ സര്‍ക്കാറിന് സ്വമേധയ കേസ് എടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാഹുല്‍ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെച്ച എംഎല്‍എയാണ്. നേതൃത്വം അറിഞ്ഞിട്ടും പാലക്കാട് കൊണ്ടുവന്നിറക്കി.
ഒരു മോശം വ്യക്തിയെ എംഎല്‍എയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയില്‍ കെട്ടിവച്ചെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
