മാനന്തവാടി: വയനാട്ടിൽ മഴ കനക്കുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് (ജൂലൈ 29) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ.
മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്കൂളുകൾക്കാണ് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മഴ ശക്തമാകുന്ന സാഹചര്യത്തിൽ 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
