വേനൽ ചൂടിൽ ആശ്വാസമായി കോട്ടയത്തും തിരുവനന്തപുരത്തും വേനൽ മഴ 

MARCH 28, 2024, 10:46 PM

കോട്ടയം: കേരളത്തില്‍ കടുത്ത ചൂടാണ് അടുത്ത ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ആശ്വാസമായി ഒരു മഴയ്ക്ക് കാത്തിരിക്കുകയാണ് കേരളം മുഴുവൻ. ഇപ്പോൾ ആശ്വാസമായി ഇന്ന് കോട്ടയത്തിത്ത് ശക്തമായി വേനല്‍ മഴ ലഭിച്ചു. 

കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്. ആദ്യം കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിലാണ് മഴ തുടങ്ങിയത്. പിന്നീട് നഗരത്തിലും മഴ ലഭിച്ചു. ഇതോടെ ജില്ലയില്‍ വ്യാപകമായി തന്നെ മഴ ലഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. തിരുവനന്തപുരത്തും ഇന്ന് മഴ ലഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam