റെയിൽവേ ഗേറ്റിലെ 'അഭ്യാസപ്രകടനം' ഇനി നടക്കില്ല; നിയമലംഘകർക്ക് ലൈസൻസ് നഷ്ടമാകും

MAY 6, 2026, 10:15 PM

തിരുവനന്തപുരം: റെയിൽവേ ഗേറ്റുകൾ അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇത്തരം നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർ.ടി.ഒ.മാർക്ക് നിർദേശം നൽകി.

ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള നുഴഞ്ഞുകയറ്റങ്ങൾ വലിയ അപകടങ്ങൾക്കും റെയിൽവേ ഗേറ്റുകൾ തകരാനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. റെയിൽവേ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും മോട്ടോർ വാഹനവകുപ്പിന്റെ നടപടി.

നിലവിൽ റെയിൽവേ നൽകുന്ന പരാതികളിൽ പോലീസ് കേസെടുക്കുന്നുണ്ടെങ്കിലും, ഇനി മുതൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഡ്രൈവർമാർ നേരിടേണ്ടി വരും.

vachakam
vachakam
vachakam

ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിനും പൊതുമുതൽ നശിപ്പിക്കുന്നതിനും പുറമെയാണിത്. അപകടങ്ങൾ കുറയ്ക്കുന്നതിനും റെയിൽവേ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam