തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. സുഹൃത്തിൻ്റെ വാഹനത്തിലാണ് രാഹുൽ നിയമസഭയിൽ എത്തിയത്.
സഭയിൽ കയറിയ രാഹുൽ ഇരിക്കുന്നത് പ്രത്യേക ബ്ലോക്കിലാണ്. പ്രതിപക്ഷ നേതാവ് അടക്കം എതിർപ്പ് അവഗണിച്ചാണ് രാഹുൽ സഭയിൽ എത്തിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷെജീറിനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. ഇത് പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ച നിലപാടായി വിലയിരുത്തപ്പെടുന്നു.
സഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര എം.എൽ.എ. പി.വി. അൻവറിന്റെ സീറ്റാണ് ലഭിച്ചത്. സാധാരണയായി പാർട്ടിയുടെ എം.എൽ.എ.മാർ പ്രത്യേക ബ്ലോക്കുകളിലാണ് ഇരിക്കാറ്. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചതിനാൽ രാഹുലിന് പ്രത്യേക സീറ്റ് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്