ബെംഗളൂരുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്  സഹായം ഒരുക്കിയവരിൽ മലയാളി അഭിഭാഷകയും 

DECEMBER 5, 2025, 12:15 AM

കോഴിക്കോട്:  ബെംഗളൂരുവിൽ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം ഒരുക്കിയവരിൽ രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷകയും. 

രാഹുലിന് സഹായമൊരുക്കുന്നതിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തേ തന്നെ അഭ്യൂഹം പരന്നിരുന്നു.

രാഹുലിനു വാഹനം എത്തിച്ചുനൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ കോൺഗ്രസ് ബന്ധമുള്ള റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

നിയമോപദേശം തേടി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നൽകിയെന്നും ആഡംബര റിസോർട്ടുകളിൽ ഒളിവിൽ കഴിയാൻ കർണാടകയിലെ രാഷ്ട്രീയ ബന്ധങ്ങൾ രാഹുലിന് സഹായകരമായി എന്നുമാണ് വിവരം. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ മുൻപ് രാഹുൽ മുങ്ങി

 രാഹുൽ, കർണാടക-തമിഴ്നാട് അതിർത്തിയിയായ ബാഗലൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് രാഹുൽ എവിടേക്കുപോയി എന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തത ഇല്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam