കണ്ണൂർ : നിക്ഷേപത്തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് വീണ്ടുമൊരു അറസ്റ്റ് കൂടി. റോയൽ ട്രാവൻകൂർ കമ്പനി ഉടമയാണ് പൊലീസ് കസ്റ്റഡിയിൽ ആയത്. കാലാവധി കഴിഞ്ഞിട്ടും, നിക്ഷേപകർക്ക് കമ്പനി നൽകാനുള്ളത് കോടികളാണ്.
കണ്ണൂർ ആസ്ഥാനമായ കമ്പനിക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ബ്രാഞ്ചുകളുണ്ട്. ഭൂരിഭാഗവും ഇപ്പോൾ പൂട്ടി കെട്ടി.
റോയൽ ട്രാവൻകൂർ ഫെഡറേഷനെതിരെ നാളുകളായി നിക്ഷേപകർ പ്രതിഷേധം തുടർന്നിരുന്നു. കണ്ണൂരിലെ ഹെഡ് ഓഫീസിൽ നിന്നാണ് കമ്പനി ഉടമ രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്.
നിക്ഷേപകർ പല തവണ കമ്പനി ഉടമകളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. വെള്ളിയാഴ്ച കണ്ണൂരിലെ ഹെഡ് ഓഫീസിൽ, കമ്പനി എംഡി രാഹുൽ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നൂറുകണക്കിന് നിക്ഷേപകർ ഹെഡ് ഓഫീസ് വളയുകയായിരുന്നു.
കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്