സംസ്ഥാനത്ത് 5000 കടന്ന് എലിപ്പനി ബാധിതർ

DECEMBER 1, 2025, 6:40 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി പടരുന്നു. 11 മാസത്തിനി രോഗികൾ 5000 കടന്നു. 356 പേർ മരണപ്പെട്ടു.സർക്കാർ ആശുപ ത്രികളിലെ കണക്കാണിത്. എലിപ്പനിക്ക് ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നതും മരണങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ട്.

സംസ്ഥാനത്ത് പ്രതിമാസം ശരാശരി 32 പേർ എലിപ്പനി ബാധിച്ച് മരിക്കുന്നു. ഈ വർഷം മരിച്ച 356ൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയായിരുന്നു.

പകർച്ചപ്പനിക്ക് സമാനമായ ലക്ഷണങ്ങളുള്ളതിനാൽ തുടക്കത്തിൽ ഭൂരിഭാഗം പേരും നിസാരമായികാണും.ഗു രുതരമാകുമ്പോഴാണ് ആശുപ ത്രികളിലെത്തുന്നത്.മൂന്നു ദിവസത്തിൽ കുറയാത്ത പനിയും അനുബന്ധ പ്രശ്‌നങ്ങളുമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

മലിനജലത്തിൽ ഇറങ്ങുന്ന വരടക്കം ആഴ്ചയിലൊരിക്കൽ ഡോക്‌സി സൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദ്ദേശത്തിൽ കഴിക്കണം.ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്‌സിസൈക്ലിൻ കഴിക്കാമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam