തിരുവനന്തപുരം: സംസ്ഥാനത്ത് പതിനഞ്ചാമതായി ഒരു ജില്ല കൂടി വരുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ, സംസ്ഥാനത്ത് പുതിയ മൂന്ന് ജില്ലകൾക്കായുള്ള ആവശ്യത്തിന് കൂടുതൽ പ്രതീക്ഷയേറുകയാണ്.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1982ൽ നടത്തിയതിനു സമാനമായ പ്രഖ്യാപനമാണ് മൂവാറ്റുപുഴയിൽ മുഖ്യമന്ത്രി വി.ഡി.സതീശനും നടത്തിയത്.
ഇനിയൊരു ജില്ല കേരളത്തിൽ രൂപീകരിക്കുന്നത് മൂവാറ്റുപുഴ ആയിരിക്കുമെന്നാണു കെ.കരുണാകരൻ 44 വർഷം മുൻപു പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലാ രൂപീകരണത്തിനു ശേഷമായിരുന്നു അത്. എന്നാൽ, 2 വർഷത്തിനുശേഷം കേരളത്തിൽ അവസാനമായി ഒരു ജില്ലകൂടി രൂപീകരിച്ചപ്പോൾ അതു മൂവാറ്റുപുഴയായിരുന്നില്ല. 1984ൽ കാസർകോട് ആണ് കേരളത്തിൽ അവസാനം രൂപംകൊണ്ട ജില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
