ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്.
യുവാവ് മരിച്ചതില്‍ പിഡബ്ല്യുഡി വിജിലന്‍സ് ഡെപ്യൂട്ടി എഞ്ചിനീയറില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിരുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും തിരികെ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെയ്തില്ലെന്നുമാണ് പിഡബ്ല്യുഡി റിപ്പോർട്ടിൽ പറയുന്നത്. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകൾ പുന:സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു റോഡരികിലെ കുഴിയില്‍ വീണ് മുതലക്കോടം സ്വദേശിയായ ജെയ്‌സ് ബെന്നി മരിച്ചത്. അപകടം നടന്ന ഉടനെ ജെയ്‌സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ജെയ്‌സിനെ മരണം തട്ടിയെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്