അൻവർ അടഞ്ഞ അധ്യായമെന്ന് അടൂർ പ്രകാശ്

JUNE 2, 2025, 12:59 AM

മലപ്പുറം: പി.വി. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞതെല്ലാം സാമാന്യ മര്യാദക്ക് നിരക്കുന്നതല്ല- അടൂര്‍ പ്രകാശ് പറഞ്ഞു. 

ഇന്നലെ അന്‍വര്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ.

നാമനിര്‍ദേശ പത്രിക നല്‍കിയാലും പിന്‍വലിപ്പിക്കാന്‍ ശ്രമിക്കില്ല. അദ്ദേഹം പിന്‍വലിച്ച് വരട്ടെ അപ്പോള്‍ നോക്കാം. 

vachakam
vachakam
vachakam

അന്‍വര്‍ വിഷയം കൈകാര്യം ചെയ്തതില്‍ മുസ്ലീം ലീഗിന് ഒരു അത്യപ്തിയുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. വി.ഡി.സതീശനെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് അനുവദിക്കില്ല.

ആര്യാടന്‍ മുഹമ്മദിനെക്കുറിച്ചുള്ള എം.വി.ജയരാജന്റെ വിമര്‍ശനം മര്യാദയില്ലാത്തതാണെന്നും മണ്‍മറഞ്ഞു പോയവരെക്കുറിച്ച് സാധാരണ നിലയില്‍ ആരും ഇങ്ങനെ പറയാറില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam