നിലമ്പൂർ: എന്റെ രാഷ്ട്രീയം എന്താകും എന്നതിൽ ആശങ്കയില്ലെന്ന് പിവി അൻവർ. പൊതുപ്രവർത്തനം ഞാൻ തുടരും. അതിന് എംഎൽഎയും മന്ത്രിയുമാകേണ്ട ആവശ്യമില്ല.
അത് തടയാൻ ഒരു പിണറായിക്കും കഴിയില്ല. യുഡിഎഫുമായി ചർച്ച നടത്തുമോ എന്ന് ചോദ്യത്തിനും ആരുമായും ചർച്ച നടത്തുമെന്ന് അൻവർ മറുപടി പറഞ്ഞു.
പിണറായിസമാണ് നാടിന്റെ പ്രശ്‌നം. അതിനെതിരെ എന്തും വിട്ടുവീഴ്ച ചെയ്യുമെന്നും അൻവർ പറഞ്ഞു.
'ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്ന് ശക്തമായ ഇടപെടൽ ഉണ്ടാകും.
ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കത്തക്ക രീതിയിലുള്ള ഇടപെടൽ ഉണ്ടാക്കിയാൽ യുഡിഎഫിനൊപ്പം ചേർന്നു പോകും. കണ്ണടച്ച് ഇരുട്ടാക്കുന്നതിന് പകരം കണ്ണ് തുറന്ന് കാണാൻ യുഡിഎഫ് നേതൃത്വം തയ്യാറായാൽ എല്ലാവർക്കും നല്ലതാണ്. അത് വിനീതമായി നേതൃത്വത്തെ ഓർമിപ്പിക്കുന്നു'- അന്‍വര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ