കൊച്ചി: പിണറായി വിജയന്റെ കറിവേപ്പില പ്രയോഗത്തിന് മറുപടിയുമായി പി.വി. അന്‍വര്‍. മുഖ്യമന്ത്രി പറയുന്നത് ശരിയാണെന്നും താന്‍ ഇപ്പോള്‍ കറിവേപ്പിലയാണെന്നും ഏത് കറിയിലിട്ടാലും നല്ല സ്വാദായിരിക്കുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും നിലവില്‍ തനിക്ക് ഒരു കറിവേപ്പിലയുടെ സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏത് കറിയില്‍ ഇട്ടാലും രുചിയാണ്. നല്ല പോഷക ഗുണം ഉള്ള ചെടി കൂടിയാണ് കറിവേപ്പില. ആ കറിവേപ്പിലയെ പോലെയാക്കിയെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞതില്‍ ചെറിയൊരു വസ്തുത ഉണ്ടല്ലോ.
ഇപ്പോഴത്തെ എന്റെ പൊസിഷന്‍ കറിവേപ്പിലയാണല്ലോ. ഭക്ഷണം കഴിക്കുമ്പോള്‍, കറിവേപ്പില എടുത്തു മാറ്റി വെക്കുകയാണ് ചെയ്യുക. അതുകൊണ്ട് മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞത് കറക്ട് ആണ്. ഒരു കറിവേപ്പിലയുടെ പൊസിഷനിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
അതേസമയം എല്ലാവരും മികച്ച സ്ഥാനാര്‍ഥികളാണെന്നും അന്‍വര്‍ പറഞ്ഞു. എം. സ്വരാജിനും മത്സരിക്കാനുള്ള അവകാശമുണ്ട്. സ്ഥാനാര്‍ഥി ശക്തനാണോ എന്ന് അറിയണമെങ്കില്‍ 23 വരെ കാത്തിരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്