പി വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സാധ്യമാകുമോ?  അറസ്റ്റിനെതിരെ കോൺ​ഗ്രസ് നേതാക്കൾക്ക് ഒരേ നിലപാട്

JANUARY 5, 2025, 7:20 PM

മലപ്പുറം: വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് രം​ഗത്തെത്തി. 

വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽ നിന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ വിട്ടു നിന്നിരുന്നെങ്കിലും അൻവറിൻ്റെ അറസ്റ്റിന് എതിരെ നിലപാടെടുക്കുകയാണ് നേതാക്കൾ. 

അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു. 

vachakam
vachakam
vachakam

 അൻവറിൻറെ അറസ്റ്റിനെതിരെ മുൻ അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും രംഗത്തു വന്നു. പി വി അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്ന നിലപാടുള്ളപ്പോഴാണ് അറസ്റ്റിനെതിരെ കെപിസിസി പ്രസിഡൻറ് അടക്കമുള്ളവർ പ്രതിഷധിച്ചത്. 

വനനിയമ ഭേദഗതിക്കെതിരെ മാനന്തവാടി മുതൽ വഴിക്കടവ് വരെ നടത്തിയ ജനകീയ യാത്രയുടെ ഉദ്ഘാടനത്തിന് വയനാട് ഡിസിസി പ്രസിഡൻറിനെയാണ് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിൻറെ നിർദ്ദേശ പ്രകാരം പിൻമാറി. ഐ സി ബാലകൃഷ്ണൻ എംഎൽഎയും പങ്കെടുത്തില്ല. ലീഗ് നേതാക്കളും വിട്ടു നിന്നിരുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam