കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ എന്ന് പി വി അൻവർ.
താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും പിവി അൻവർ കണ്ണൂരിൽ പറഞ്ഞു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞു.
ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്.
ഇടതുപക്ഷത്തിൽ തീവ്ര വലതുപക്ഷത്തിലേക്ക് എക്സ്ട്രീം തിരിച്ചലാണ് ഉണ്ടായത്. കുടുംബാംഗങ്ങൾക്കെതിരായ കേസ് ഒതുക്കാൻ കേന്ദ്രവുമായി പിണറായി അണ്ടർ ഗ്രൗണ്ട് ബന്ധം ഉണ്ടാക്കി.
പിണറായി വിരുദ്ധത കേരളത്തിൽ ഉടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. ഇടതുപക്ഷത്തെ സങ്കിയുടെ കാലിൽ കെട്ടിയ ഒറ്റുകാരനായി പിണറായി അറിയപ്പെടുമെന്നും അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
