മന്ത്രി മുഹമ്മദ്  റിയാസ് കോടിക്കണക്കിന് രൂപ പിരിച്ചതിൻ്റെ തെളിവുകൾ കയ്യിലുണ്ടെന്ന് പി വി അൻവർ

JUNE 2, 2025, 1:44 AM

മലപ്പുറം: നവകേരള സദസിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചതിന്റെ ഫോൺ രേഖകൾ തന്റെ പക്കലുണ്ടെന്ന് പി വി അൻവർ. 

റിയാസിന്റെ പേഴ്സണൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുൾപ്പെടുന്ന വീഡിയോ ഓഡിയോ രേഖകളും കയ്യിലുണ്ട്.

പുതിയ മുന്നണിയുമായി പി വി അൻവർ

vachakam
vachakam
vachakam

നവകേരള സദസിന്റെ പേരിൽ തനിക്ക് അമ്പത് ലക്ഷം രൂപ കടമുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. 

തന്നെ വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനി റിയാസ് ആണെന്നും, ഇനിയും അത് തുടർന്നാൽ ഈ രേഖകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. 

vachakam
vachakam
vachakam

 നേതാക്കൾ കാട്ടി കൂട്ടിയ പലതിൻറേയും തെളിവുകൾ തൻറെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam