'പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനം'; ദേശാഭിമാനിയിലെ വാരാന്ത്യ പതിപ്പ് വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വിഎസിന്റെ കുടുംബം

JULY 20, 2026, 1:08 AM

തിരുവനന്തപുരം: ദേശാഭിമാനിയിലെ വാരാന്ത്യ പതിപ്പ് വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വി എസ് അച്യുതാനന്ദൻ്റെ കുടുംബം. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്ന് വിഎസിന്റെ മകൻ വി എ അരുൺകുമാർ പറഞ്ഞു.കൂടാതെ, വിഷയത്തിൽ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, വിഎസിൻ്റെ ഓർമക്കുറിപ്പുകളുമായി ദേശാഭിമാനി വാരാന്തപതിപ്പ് പുറത്തിറങ്ങിയിരുന്നു.വിഎസിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകരൻ ഉൾപ്പടെയുള്ളവർ എഴുതിയ ഓർമകുറിപ്പുകളോടെയാണ് ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടിലുള്ള കവർസ്റ്റോറി.അച്ചടിച്ച വാരാന്ത പതിപ്പ് ഇന്നലെ പുറത്തിറങ്ങാത്തത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam