പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് ഇന്ന് പിഎസ്‌സി ചെയർമാന് കൈമാറും; തുടർനടപടികൾ ചർച്ച ചെയ്യും

JULY 20, 2026, 12:39 AM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആഭ്യന്തര വിജിലൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് പിഎസ്‌സി ചെയർമാന് കൈമാറും. തുടർന്ന് നടക്കുന്ന ബോർഡ് യോഗത്തിൽ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.

ആഭ്യന്തര വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ നടന്നതായി കണ്ടെത്തിയ ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയമായത്.

പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേക കമ്മിറ്റി രൂപീകരിച്ച നടപടിയും ബോർഡ് യോഗത്തിൽ ചർച്ചയായേക്കും. പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) സഹായിക്കുന്നതിനായാണ് ചെയർമാൻ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥ നടത്തിയ ഫേസ്ബുക്ക് കുറിപ്പും യോഗത്തിൽ വിഷയമാകുമെന്നാണ് സൂചന. പരീക്ഷാ ക്രമക്കേടിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ആ കുറിപ്പെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, ആലപ്പുഴയിൽ പരീക്ഷാർഥികൾക്ക് തെറ്റായ ചോദ്യപേപ്പർ വിതരണം ചെയ്ത സംഭവത്തിലും പിഎസ്‌സി നടപടികൾ ശക്തമാക്കുകയാണ്. ജില്ലാ ഓഫീസർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ചെയർമാന് കൈമാറും.

സംഭവത്തിൽ പരീക്ഷാകേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ശുപാർശ ചെയ്യാനാണ് സാധ്യത. ബന്ധപ്പെട്ട സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു പരീക്ഷാകേന്ദ്രത്തിന്റെ ചുമതല നിർവഹിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam