കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻക്കെതിരെയും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്ക്കെതിരെയും പാർട്ടിക്കുള്ളിൽ തന്നെ രൂക്ഷ വിമർശനം ഉയരുന്നു.
എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പ്രതികരണത്തിന് താഴെ വന്ന കമന്റുകളിലാണ് പ്രതിഷേധം പ്രകടമായത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന ഉത്തരവാദി ഗോവിന്ദനാണെന്നും, അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയണമെന്നും ചിലർ ആവശ്യപ്പെട്ടു. പാർട്ടി അനുഭാവികൾ തന്നെയാണ് ഈ വിമർശനങ്ങൾക്ക് പിന്നിലുള്ളതെന്നതും ശ്രദ്ധേയമാണ്.
ഇതിനൊപ്പം, തളിപ്പറമ്പ് മണ്ഡലത്തിലെ ധർമശാലയിൽ ഗോവിന്ദനും രാഗേഷിനുമെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. “മോറാഴ സഖാക്കൾ” എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്. പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അപകീർത്തി വരുത്തുന്ന നേതാക്കളെ മാറ്റണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎമ്മിൽ ഉയർന്നിരിക്കുന്ന ആഭ്യന്തര അസന്തോഷത്തിന്റെ ഭാഗമായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
