ഇഡി റെയ്ഡിനെതിരായ പ്രതിഷേധ മാർച്ച്; എം സ്വരാജ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ കേസ്

MAY 28, 2026, 3:36 AM

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് ഇടങ്ങളിലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് മാർച്ച് നടത്തിയ സിപിഐഎം നേതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് നടപടി സ്വീകരിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇഡി റെയ്ഡിനെ രാഷ്ട്രീയ പകപോക്കലായി ചിത്രീകരിച്ചായിരുന്നു സിപിഐഎമ്മിന്റെ പ്രതിഷേധം. വിവിധ ജില്ലകളിൽ ഇടതുമുന്നണി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും മാർച്ചുകളും സംഘടിപ്പിച്ചിരുന്നു. പിണറായി വിജയന്റെ തിരുവനന്തപുരം, കണ്ണൂർ വസതികൾ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടത്തിയ ഇഡി പരിശോധനയെ തുടർന്നാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam