പാലക്കാട്-കണ്ണൂർ എക്‌സ്പ്രസ് (16611) കാസർകോടുവരെയോ മംഗളൂരുവരെയോ നീട്ടുന്ന കാര്യം റെയിൽവേയുടെ പരിഗണനയിലാണെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ട് അറിയിച്ചു.
നീലേശ്വരം റെയിൽവേ ഡിവലപ്പ്മെന്റ് കളക്ടീവ് (എൻ.ആർ.ഡി.സി.) ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുതുതായി ആരംഭിച്ച മംഗളൂരു ജങ്ഷൻ-നാഗർകോവിൽ ജങ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഈ തിരക്ക് തുടരുകയാണെങ്കിൽ ട്രെയിൻ കൂടുതൽ ദിവസങ്ങളിൽ സർവീസ് നടത്തുന്നതിന് ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന വിവിധ വികസന പ്രവർത്തനങ്ങളും റെയിൽവേ പ്രഖ്യാപിച്ചു. സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന് മുകളിൽ ഡോർമെറ്ററി സംവിധാനം ഒരുക്കും. റോഡരികിലെ നിലവിലുള്ള പാർക്കിങ് മാറ്റി അവിടെ വിവിധോദ്ദേശ സ്റ്റാളുകൾ ആരംഭിക്കും.
നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറുഭാഗത്തെ പാർക്കിങ് സമുച്ചയത്തിലേക്ക് വാഹന പാർക്കിങ് മാറ്റും. കൂടാതെ, പുതിയ സ്റ്റേഷൻ കെട്ടിടം പൂർത്തിയാകുന്നതോടെ പഴയ കെട്ടിടത്തിൽ എസി വിശ്രമമുറി ഒരുക്കാനും വടക്കുഭാഗത്ത് സിന്തറ്റിക്ക് ടർഫ് നിർമ്മിക്കാനും പദ്ധതിയുണ്ട്.
ഡിവിഷണൽ റെയിൽവേ മാനേജർക്ക് പുറമെ സീനിയർ ഡിവിഷണൽ കമേർഷ്യൽ മാനേജർ അരുൺ തോമസ്, എൻ.ആർ.ഡി.സി. ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
