വനിത നിർമാതാവിനെതിരായ അതിക്രമ കേസ്;  9 നിർമാതാക്കൾക്ക് ജാമ്യം

OCTOBER 15, 2024, 3:45 PM

കൊച്ചി: വനിത നിർമാതാവിനെതിരായ അതിക്രമ കേസിൽ ആരോപണ വിധേയരായ സിനിമ നിർമാതാക്കൾക്ക് ജാമ്യം. ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സിയാദ് കോക്കർ അടക്കം ഒൻപത് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ആരോപണ വിധേയരായ സിനിമ നിർമാതാക്കൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. മുൻപും ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അറസ്റ്റ് തടഞ്ഞിരുന്നു.

സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അസോസിയേഷന് നൽകിയ പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

vachakam
vachakam
vachakam

മോശം ഭാഷയിൽ സംസാരിച്ച് അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും വനിത നിർമാതാവ് പരാതിയില്‍ ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam