'താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്, അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ല': പി സി വിഷ്ണുനാഥ്

JUNE 21, 2026, 8:28 AM

തിരുവനന്തപുരം: മലയാള സിനിമയിലെ താരസംഘടനയായ `അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.`അമ്മ'യിൽ നടന്ന ചർച്ച ഏത് തലത്തിൽ നടന്നതാണെന്ന് അറിയില്ലെന്നും പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാള സിനിമ യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തി നോക്കിയാൽ വീണ്ടും ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ദേശീയ അന്തർ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam