ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ

FEBRUARY 26, 2026, 2:54 AM

എറണാകുളം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ.ആൾ കേരള ബാർ, ഹോട്ടൽ തൊഴിലാളി അസോസിയേഷൻ സി.ഐ.ടി യു വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയത് തൊഴിലാളികളോട് കൂടിയാലോചനയും കൃത്യമായ പഠനവും നടത്താതെയെന്നാണ് ആക്ഷേപം. 

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യം.ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ച് വിശദീകരണം തേടി.സർക്കാർ തീരുമാനം ഏകപക്ഷീയമാണ്. ചിലരെ മാത്രം തൃപ്തിപ്പെടുത്തുന്നതിനായി ഉദാരമായ സമീപനമാണ് ബാർ സമയവർധനയിൽ സർക്കാർ സ്വീകരിച്ചത്. പൊതുജനാരോഗ്യം പാടെ അവഗണിച്ചു.മേഖലയിൽ കുറഞ്ഞ വേതനം പോലും ലഭ്യമല്ല.

അതേസമയം, രാഷ്ട്രീയ പ്രേരിതമായ നയങ്ങൾ പൗരന്മാരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും സി.ഐ.ടി യു നൽകിയ ഹർജിയിൽ വാദമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam