ആലപ്പുഴ: ഇറാനിൽ കപ്പലിൽ കുടുങ്ങിയിരുന്ന ആലപ്പുഴ സ്വദേശി ജെറിൻ സുരക്ഷിതമായി നാട്ടിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയുടെയും കെ സി വേണുഗോപാൽന്റെയും ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചതെന്ന് ജെറിൻ പറഞ്ഞു. ഇറാനിലെ സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴ പള്ളിപ്പാട് സ്വദേശിയായ ജെറിൻ ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു.
ജെറിനെ കൊണ്ടുപോയ ഏജൻസിയോ കപ്പൽ കമ്പനിയോ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ആവശ്യമായ ഇടപെടൽ നടത്തി ജെറിൻ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
