അന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലമായി വീണ്ടും പോസ്റ്റർ 

JANUARY 25, 2026, 11:02 PM

കണ്ണൂർ:  അന്നൂരിൽ  വി.  കുഞ്ഞികൃഷ്ണന് അനുകൂലമായി വീണ്ടും പോസ്റ്റർ പതിച്ചു. 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട് ഇനിയും മുന്നോട്ട്' എന്ന് ഫ്ലക്സിലെഴുതിയിട്ടുണ്ട്. 

വി.എസ് അച്യുതാനന്ദൻ്റെയും ഫോട്ടോ ഫ്ലക്സിലുണ്ട്.  കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ വെച്ച ബോർഡ് നശിപ്പിച്ചിരുന്നു.

വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിന് മുന്നിലെ ബോർഡാണ് നശിപ്പിച്ചത്. പിന്നാലെയാണ് വീണ്ടും കുഞ്ഞികൃഷ്ണന് അനുകൂലമായി വീണ്ടും പോസ്റ്റർ വന്നത്. 

vachakam
vachakam
vachakam

 അതിനിടെ പയ്യന്നൂർ മഹാദേവഗ്രാമത്തിൽ കുഞ്ഞികൃഷ്ണനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാർക്ക് മാപ്പില്ല, കടക്ക് പുറത്ത് എന്നാണ് പോസ്റ്ററിൽ.

അതേസമയം  കുഞ്ഞികൃഷ്ണനെതിരായ അച്ചടക്കനടപടി ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam