മുള്ളൻപന്നിയെ കൊന്ന കേസ്; വെള്ളനാട് ശശിയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനം 

MARCH 24, 2026, 11:59 PM

മുള്ളൻപന്നിയെ കൊന്ന കേസിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനിച്ചതായി റിപ്പോർട്ട്. കേസിൽ കൂടുതൽ തെളിവെടുപ്പ് ആവശ്യമായില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.

അതേസമയം നെടുമങ്ങാട് വനം കോടതിയാണ് ശശിയെ ഏപ്രിൽ 4 വരെ റിമാൻഡ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം.

പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തിയാണ് ശശി കീഴടങ്ങിയത്. കഴിഞ്ഞ മാസം 28-നാണ് മുള്ളൻപന്നിയെ കൊന്ന സംഭവം നടന്നത്. വനംവകുപ്പ് കേസ് എടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയിരുന്നു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഒടുവിൽ ശശി കീഴടങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam