സ്‌കൂട്ടർ പാർക്ക് ചെയ്തതിനെത്തുടർന്നുണ്ടായ തർക്കം: യുവതിയുടെ ഇരുകൈകളിലും വെട്ടി അമ്മാവൻ

FEBRUARY 6, 2026, 7:34 PM

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്ക് ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവതിയുടെ ഇരുകൈകളിലും വെട്ടി  അമ്മാവൻ. കിളിമാനൂരിലാണ് സംഭവം. 

സഹോദരീപുത്രിയായ സിന്ധുവിനെയാണ് മണിക്കുട്ടൻ എന്ന പ്രതി ആക്രമിച്ചത്. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയെത്തിയ സിന്ധു മണിക്കുട്ടന്റെ വീടിനടുത്താണ് സ്‌കൂട്ടർ വെച്ചത്. ഇതിൽ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു.

vachakam
vachakam
vachakam

പിന്നാലെ വീടിനകത്തേക്ക് കയറിപ്പോയ മണിക്കുട്ടൻ വെട്ടുകത്തിയുമായി തിരിച്ചെത്തി സിന്ധുവിനെ വെട്ടുകയായിരുന്നു. സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 നാട്ടുകാരും വീട്ടുകാരും സിന്ധുവിനെ ആദ്യം വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ം


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam