എറണാകുളം: സിനിമാ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ കേസെടുത്ത് മരട് പൊലീസ്.ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് ജോജോ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.ബലാത്സംഗത്തിന് അടക്കമാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടേ പ്രതി ക്രൂരമായി മർദിച്ചെന്ന് യുവതി പരാതിയിൽ പറഞ്ഞു.ഡേറ്റിങ് ആപ്പായ ബംബിൾ വഴിയുള്ള പരിചയമാണ് പ്രതി മുതലെടുത്തത്. കേസിൽ പ്രതിയായതോടേ ജോജോ കുരിശിങ്കൽ ഒളിവിൽ പോയി.തുടർന്ന്, ദൃശ്യങ്ങൾ പകർത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ മൊഴിയിൽ പറയുന്നു.
അതേസമയം, ഒളിവിൽ കഴിയാൻ പ്രതിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും വിമർശനം ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
