കൊച്ചി: ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ്. പെണ്‍കുട്ടി എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. വിവരങ്ങള്‍ തേടി അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി നല്കിയ ഹര്‍ജിയിലാണ്, സുരക്ഷ ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പെണ്‍കുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാനും മാര്‍ച്ച് പതിനൊന്നിനായിരുന്നു കേരളത്തില്‍ വെച്ച് വിവാഹിതരായത്. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫര്‍മാനൊപ്പം പെണ്‍കുട്ടി കേരളത്തില്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് കാട്ടി മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസില്‍ നല്കിയ പരാതിയില്‍ മുഹമ്മദ് ഫര്ഹാന് പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്ഹാന് തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
