പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനത്തില്‍ വകുപ്പുതല അന്വേഷണം 

JANUARY 27, 2026, 9:48 AM

 തിരുവനന്തപുരം:   പൊലീസ് ഉദ്യോഗസ്ഥരുടെ പരസ്യ മദ്യപാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. നര്‍ക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണര്‍ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. 

 തിങ്കളാഴ്ച ഉച്ചയോടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്താകുന്നത്. ദേശീയ പാതയോട് ചേർന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ സ്വകര്യ കാറില്‍ ഒരു സംഘം മദ്യപിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും സിവില്‍ ഡ്രസ്സിലായിരുന്നു. തൊട്ടു ചേര്‍ന്ന് പാര്‍ക്ക് ചെയ്ത കാറിലിരുന്ന ഒരാളാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ഒരു കേസിലെ പ്രതി കൂടിയായ ഇയാള്‍ക്ക് പൊലീസുകാരാണ് കാറിനുള്ളിലെന്ന് മനസ്സിലായി. തുടര്‍ന്ന് ദൃശ്യങ്ങൾ ഉന്നത പൊലീസ് ഓഫീസര്‍ക്ക് അയച്ചു. ഇതോടെയാണ് അന്വേഷണം വന്നത്.

ആറ് ഉദ്യോഗസ്ഥരെയും കമീഷണർ സസ്പെന്‍റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ കാറിനകത്ത് ഇരുന്ന് ആറ് പൊലീസ്  ഉദ്യോഗസ്ഥർ മദ്യപിച്ചത്. പിന്നാലെ ഇവരെ സസ്പെന്‍റ് ചെയ്തിരുന്നു. ജോലിക്കിടെയാണ് ഇവര്‍ മദ്യപിച്ചതെന്നും  പൊലീസ് സേനക്ക് തന്നെ നാണക്കേടായ  സംഭവമെന്നും കാട്ടി സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam