വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലിസുദ്യോഗസ്ഥന്‍ പിടിയില്‍

JANUARY 5, 2025, 8:12 PM

പാലക്കാട്: വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ പൊലിസുദ്യോഗസ്ഥന്‍ പിടിയില്‍. വായ്പ തിരിച്ചടവ് മുടങ്ങിയതേടെ വീട്ടമ്മയോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്‍റുമാര്‍ മോശമായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഏജന്‍റുമാരില്‍ ഒരാളുടെ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. പാലക്കാട് മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥൻ അജിത്താണ് അറസ്റ്റിലായത്. 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഏജന്‍റായ സഹോദരിക്ക് വേണ്ടിയാണ് അജിത്തിന്‍റെ ഭീഷണിപ്പെടുത്തല്‍. വായ്പയെടുത്ത വകയിൽ 725രൂപ വീതമാണ് വീട്ടമ്മയായ രേണുകയ്ക്ക് തിരിച്ചടവ് ഉണ്ടായിരുന്നത്.

ഇനിയും വീട്ടിൽ വരും. ചാകുന്നെങ്കിൽ ചത്ത് കാണിക്കൂ. മുട്ടിക്കുളങ്ങര ക്യാംരിലെ പൊലീസ് ഉദ്യോഗസ്ഥൻ അജിത്തിന്‍റെ ഭീഷണി ഇങ്ങനെ ആയിരുന്നു. 

vachakam
vachakam
vachakam

ഭര്‍ത്താവിന് ജോലിക്ക് പോകാൻ പറ്റാതായതോടെ ഒരു തവണ അടവ് മുടങ്ങി. രേണുക പുറത്തുപോയ സമയത്ത് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ വീട്ടിലെത്തുകയും പ്രായപൂര്‍ത്തിയായാകാത്ത പെൺകുട്ടികളോട് തിരിച്ചടവ് സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രേണുക വിവരം അന്വേഷിക്കാനായി വനിത ഏജന്‍റിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ മറുതലയ്ക്കല്‍ ഫോണെടുത്തത് ഏജന്‍റിന്‍റെ സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ അജിത്ത് ആയിരുന്നു. 

തുടര്‍ന്നാണ് അജിത്ത് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയ സന്ദേശം ഉള്‍പ്പെടെ രേണുക പരാതി നല്‍കിയതോടെ ആലത്തൂര്‍ പൊലീസ് അജിത്തിനെ അറസ്റ്റ് ചെയ്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam