തൊണ്ടിമുതൽ ആക്രിക്കാരന് വിൽക്കാൻ ശ്രമം, പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത

JUNE 1, 2026, 12:55 AM

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ ആക്രിക്കാരന് വിൽക്കാൻ നോക്കി പൊലീസ് ഉദ്യോ​ഗസ്ഥൻ.

ഈ കേസിൽ   മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യതയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

വിഷയത്തിൽ മേലുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയതായാണ് വിവരം.

vachakam
vachakam
vachakam

ഇതിന് മുൻപും അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ടിപ്പർ ലോറികൾ നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടുനൽകിയെന്ന പരാതിയിൽ ഇതേ ഉദ്യോഗസ്ഥൻ വിവാദത്തിൽപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്. 

 അപകടത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുചക്ര വാഹനമാണ് ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ പിന്നീട് വാഹനം ആക്രി വ്യാപാരിയുടെ അടുത്ത് നിന്നും തിരികെ എത്തിച്ചതായും ആക്ഷേപമുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam