കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ഇന്നലെ രാത്രി കത്തെഴുതിവച്ച് കുട്ടി വീട് വിടുകയായിരുന്നു.
സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി.
നീല ഹൂഡി ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്