തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള നിലപാടിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്.
കേന്ദ്രവിഹിതം വെറുതെ കളയാൻ കഴിയില്ലെന്നും അത് കുട്ടികളോട് ചെയ്യുന്ന തെറ്റാകുമെന്നുമാണ് മന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ നിലപാടും വിദ്യാഭ്യാസ വകുപ്പിന് അനുകൂലമാണ്.
അതേസമയം പിഎം ശ്രീ പദ്ധതിക്കെതിരെ നാളത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർപ്പ് ഉന്നയിക്കും. ചർച്ച കൂടാതെ തീരുമാനം എടുത്തതിൽ സിപിഐയ്ക്ക് അമർഷമുണ്ട്
തമിഴ്നാട് മോഡൽ നിയമ പോരാട്ടം നടത്താത്തത് എന്താണെന്നാണ് സിപിഐയുടെ ചോദ്യം. പിഎം ശ്രീയിൽ ചേരാതെ തമിഴ്നാട് എസ്എസ്ഐ ഫണ്ട് നേടിയെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു.
മുന്നണിയിൽ ചർച്ച ചെയ്യാതെ, മന്ത്രിസഭായോഗം തീരുമാനിക്കാതെ പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ ഇടതു മുന്നണിയിൽ അതൃപ്തിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്