പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ചോർന്നുവെന്ന ആരോപണവുമായി സ്ഥാനാർത്ഥി പി കെ ശശി രംഗത്ത്. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതായും, ബിജെപിയുടെ വോട്ട് ഗണ്യമായി ഉയർന്നതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് വോട്ടുകൾ അധികമായി പോൾ ചെയ്തിട്ടും സിപിഐഎം വോട്ടുകളിൽ വർധനയുണ്ടായില്ലെന്നും, ഇതിൽ ഗൗരവമായ അന്വേഷണം വേണമെന്നും ശശി ആവശ്യപ്പെട്ടു. വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവരെ പോലെ താനും വിമതനല്ല, കമ്മ്യൂണിസ്റ്റാണെന്നും ശശി വ്യക്തമാക്കി.
പാലക്കാട് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ സിപിഎമ്മിൽ നിന്ന് തനിക്കൊപ്പം എത്തിയവരാണ് നിർണായക ഘടകമായതെന്നും, ഇനി “ടീം യുഡിഎഫ്” ആയി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
