മലയാളം സർവകലാശാല ഭൂമി ഇടപാടിൽ കെ ടി ജലീലിന് കമ്മീഷൻ ലഭിച്ചു: രേഖകൾ പുറത്തുവിടുമെന്ന് പി കെ ഫിറോസ് 

SEPTEMBER 13, 2025, 7:10 AM

മലപ്പുറം: മലയാളം സർവകലാശാല ഭൂമി ഇടപാടിൽ പങ്കില്ലെന്ന് കെ ടി ജലീൽ പറഞ്ഞാൽ അദ്ദേഹം ഇടപെട്ട രേഖകൾ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. 

സർവകലാശാലയ്ക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമകളിൽ ചിലർ മന്ത്രി വി അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണെന്നും ഭൂമി ഇടപാടിൽ കെ ടി ജലീലിന് കമ്മീഷൻ ലഭിച്ചു, അദ്ദേഹമത് നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്നും ഫിറോസ് വ്യക്തമാക്കി.

ജലീലിന്റെ നേതൃത്വത്തിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയാണെന്നും സർക്കാർ ചെലവാക്കിയ പതിനേഴ് കോടിയോളം രൂപ ജലീലിൽ നിന്നും സർക്കാർ ഈടാക്കണമെന്നും പി കെ ഫിറോസ് പറഞ്ഞു. 

vachakam
vachakam
vachakam

 'മലയാളം സർവ്വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് 2019-ലാണ്. ഈ ഭൂമി ആരുടെയൊക്കെ ഉടമസ്ഥതയിലാണ് എന്ന് പരിശോധിക്കുമ്പോഴാണ് ഇതിനകത്തെ അഴിമതിയുടെ ആദ്യത്തെ ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നത്. ഹബീബ് റഹ്‌മാൻ അഭയം, അബ്ദുൾ ജലീൽ പന്നിക്കണ്ടത്തിൽ, ജംഷീദ് റഫീഖ്, മുഹമ്മദ് കാസിം അഭയം, യാസിർ, അബ്ദുസലാം പന്നിക്കണ്ടത്തിൽ, ഇംജാസ് മുനവർ, അബ്ദുൾ ഗഫൂർ പന്നിക്കണ്ടത്തിൽ, മുഹമ്മദ് കാസിം എന്നിവരുടെ കയ്യിൽ നിന്നാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.

ഇവരിൽ ചിലർ മന്ത്രി വി അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണ്. ഭൂമി ഏറ്റെടുത്ത സമയത്ത് തന്നെ യൂത്ത് ലീഗ് ഇത് അതീവ ദുർബല പ്രദേശമാണെന്നും ഇവിടെ നിർമ്മാണം നടക്കില്ലെന്നും പറഞ്ഞതാണ്. കണ്ടൽ കാടുകൾ ഒഴിവാക്കി ഏറ്റെടുത്തു എന്നായിരുന്നു അന്ന് ജലീൽ പറഞ്ഞത്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam