'ED പരിശോധന കൊണ്ട് രാഹുൽ ഗാന്ധിക്ക് മനസംതൃപ്തിയുണ്ടാകും'; ഇഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ

MAY 27, 2026, 6:31 AM

കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ തന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തരത്തിലുള്ള നടപടികളിലൂടെ സിപിഐഎമ്മിനെയോ തന്നെയോ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇഡി പരിശോധനയ്ക്കു ശേഷം വീടിന് പുറത്തേക്കെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വീട്ടിൽ കയറി പരിശോധന നടത്തണമെന്ന ആഗ്രഹം ഇഡിക്ക് കാലങ്ങളായി ഉണ്ടായിരുന്നുവെന്നും, ഈ റെയ്ഡ് ചിലർക്കെങ്കിലും വലിയ സന്തോഷം നൽകുന്നുണ്ടാകാമെന്നും അദ്ദേഹം വിമർശിച്ചു.

“പിണറായി വിജയന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല” എന്ന ചോദ്യം രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ചിരുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ, അതുകൊണ്ട് തന്നെ ഈ നടപടി കോൺഗ്രസിനും രാഷ്ട്രീയ തൃപ്തി നൽകുന്നുണ്ടാകാമെന്ന് ആരോപിച്ചു.

vachakam
vachakam
vachakam

രാജ്യത്ത് പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ ഭാഗമാണ് ഇഡി നടപടികളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വന്തം പാർട്ടിക്കാർക്കെതിരെ അല്ലാത്തിടത്ത് ഇഡി ഇടപെടലുകൾ നടക്കട്ടെയെന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

“ഇതൊന്നും ഞങ്ങളുടെ അവസാനമല്ല. മറിച്ച് ഇതിനെ ഒരു തുടക്കമായാണ് കാണുന്നത്. ഇത്തരം നടപടികളിലൂടെ ഞങ്ങളെ തകർക്കാമെന്ന വ്യാമോഹം ആരും പുലർത്തേണ്ട,” എന്ന് പിണറായി വിജയൻ പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ സിപിഐഎമ്മിന് ലഭിച്ചിട്ടുണ്ടെന്നും, ആ പിന്തുണയ്ക്ക് ഇന്നും കുറവില്ലെന്ന് പ്രവർത്തകർ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം ഇഡി ഉദ്യോഗസ്ഥർ മടങ്ങി. പരിശോധനയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചതായി സിപിഐഎം നേതാക്കൾ പറഞ്ഞു.

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ ചില്ലുകൾ തകർത്തതോടൊപ്പം കല്ലേറും ചെരുപ്പേറും ഉണ്ടായതായി വിവരമുണ്ട്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ഉൾപ്പെടെ ശ്രമിച്ചെങ്കിലും സ്ഥിതി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam