അവയവ ദൗത്യത്തിന് എന്തുകൊണ്ട് ഹെലികോപ്റ്റർ ഉപയോ​ഗിച്ചില്ല: മറുപടി നൽകി മുഖ്യമന്ത്രി

FEBRUARY 14, 2026, 7:13 AM

തിരുവനന്തപുരം:   ആലിൻ ഷെറിന്റെ അവയവങ്ങൾ റോഡ് മാർഗം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ കാരണം രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ഇന്നലെ വൈകിട്ട് 7.15ന് കൊച്ചി അമൃത ആശുപത്രിയിൽ നിന്നും 227 കിലോ മീറ്റർ താണ്ടി രാത്രി 10.30 നാണ് തിരുവനന്തപുരത്ത് ആംബുലൻസ് മാർഗം അവയവങ്ങൾ എത്തിച്ചത്. ഇതിന് പിന്നാലെ എന്തുകൊണ്ട് ഹെലികോപ്റ്റർ മാർഗം ഉപയോഗിച്ചില്ല എന്ന ചോദ്യങ്ങൾ സമൂഹമാധ്യമത്തിലടക്കം വ്യാപകമായി ഉയർന്നിരുന്നു.

ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.   

vachakam
vachakam
vachakam

ആലിൻ ഷെറിന് ആദരമർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam