തിരുവനന്തപുരം: പത്തുവർഷത്തെ ഭരണത്തിന് ശേഷം പടിയിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഉടൻ ഒഴിയും.
വസതിയിലെ സാധനസാമഗ്രികൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹം തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്നാണ് സൂചന.
നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട് അദ്ദേഹത്തിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
പകരം പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവിനെ ഈ ചുമതല ഏൽപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. കെ.എൻ. ബാലഗോപാൽ അടക്കമുള്ളവരുടെ പേരുകൾ ഈ സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ വ്യക്തത വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
