തുടർഭരണം നഷ്ടപ്പെട്ടതോടെ തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയൻ

MAY 11, 2026, 8:57 AM

തിരുവനന്തപുരം: തുടർഭരണം നഷ്ടപ്പെട്ടതോടെ പിണറായി വിജയൻ പുതിയ വീട്ടിലേക്ക് താമസം മാറുന്നു.തലസ്ഥാന നഗരത്തിൽ പുതിയ വാടക വീടെടുത്തു. ദില്ലിൽ നിന്ന് പുതിയ വീട്ടിലേക്കായിരിക്കും എത്തുകയെന്നാണ് വിവരം.

തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ലിഫ് ഹൗസിൽ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കോൺ​ഗ്രസ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇതിനിടെയാണ് വീടുമാറ്റം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ ഒറ്റക്ക് ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.എല്ലാവരും ചേർന്നതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയൻ ആണെന്ന് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായതെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് എം.എ. ബേബി വ്യക്തത വരുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam