പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; അനുകൂലിച്ചവർ 10, എതിർത്തവർ 07

MAY 16, 2026, 10:52 PM

തിരുവനന്തപുരം:  തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കാൻ സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നു. യോഗത്തിൽ പങ്കെടുത്ത 17 പി.ബി. അംഗങ്ങളിൽ 10 പേരുടെ പിന്തുണയോടെയാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞയാഴ്ച ചേർന്ന പി.ബി. യോഗത്തിലെ പൊതുധാരണകൾക്ക് വിരുദ്ധമായാണ് സംസ്ഥാന നേതൃത്വം നിലപാടെടുത്തത്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ പുതിയൊരു നേതൃത്വം വരട്ടെ എന്ന നിലപാടിലായിരുന്നു കേന്ദ്ര നേതൃത്വം. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നപ്പോൾ പ്രതിപക്ഷ നേതാവായി പിണറായി വിജയന്റെ പേര് മാത്രം നിർദേശിക്കുകയായിരുന്നു. 

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മുൻപ് ചേർന്ന പി.ബി. യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പിണറായി സർക്കാരിന്റെ പ്രവർത്തന ശൈലിക്കുമെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നടന്ന സംസ്ഥാന കമ്മിറ്റിയിലും സർക്കാരിനെതിരെ അംഗങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തിയെങ്കിലും, പിണറായിയെ മാറ്റിനിർത്താൻ സംസ്ഥാന ഘടകം തയ്യാറായില്ല.

vachakam
vachakam
vachakam

സംസ്ഥാന സെക്രട്ടേറിയറ്റിൽ കേന്ദ്ര നിലപാട് ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയെങ്കിലും, പിണറായി വിജയനല്ലാതെ മറ്റൊരു പേരും നിർദേശിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഘടകത്തിന്റെ കടുത്ത ഒത്തുതീർപ്പില്ലാത്ത ആവശ്യത്തിന്മേൽ കേന്ദ്ര നേതൃത്വത്തിന് വോട്ടെടുപ്പിലേക്ക് കടക്കേണ്ടി വന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam