തോൽവിക്ക് പിന്നാലെ തലസ്ഥാനത്ത് എത്തി പിണറായി; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒരു ചിരി മാത്രം മറുപടി 

MAY 5, 2026, 1:13 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ കനത്ത തോൽവിക്ക് പിന്നാലെ അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. വി ശിവൻകുട്ടി, വി റോയ്, എ എ റഹീം എന്നിവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന എകെജി സെന്ററിലെ വാഹനമാണ് സ്വീകരണത്തിനായി എത്തിയത്. അകമ്പടി വാഹനങ്ങൾ ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയോടെയായിരുന്നു പിണറായിയുടെ യാത്ര.

വിമാനത്താവളത്തിൽ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് അദ്ദേഹം പോയത് എന്നാണ് ലഭിക്കുന്ന വിവരം. കുടുംബവും കൂടെയുണ്ടായിരുന്നു. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ഒരു ചിരിയോടെ മാത്രമാണ് അദ്ദേഹം മറുപടി നൽകിയതെന്ന് റിപ്പോർട്ട്.

vachakam
vachakam
vachakam

കനത്ത പരാജയത്തിന് ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതിരുന്ന പിണറായി, നാളെ സെക്രട്ടറിയേറ്റ് സന്ദർശിച്ചതിന് ശേഷം കണ്ണൂരിലേക്ക് മടങ്ങും. ധർമ്മടത്തിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ അദ്ദേഹം വീട്ടിൽ തന്നെ തുടരുകയും വാർത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ രാജിക്കത്ത് പ്രത്യേക ദൂതൻ വഴി ആണ് രാജ്ഭവനിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിക്കുകയും, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam