പി.വി അൻവറുമായുള്ള ഫോൺ വിളി : എസ്പി സുജിത് ദാസിന് ക്ലീൻ ചിറ്റ്

APRIL 30, 2026, 11:41 PM

 തിരുവനന്തപുരം: പി.വി അൻവറുമായുള്ള ഫോൺ വിളി കേസിൽ മലപ്പുറം മുൻ എസ്‍പി സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്.  ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്.

തെളിവില്ലാത്തതിനാൽ സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയാണ് ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തന്‍റെ ശബ്‍ദമല്ലെന്നും വ്യാജ നിര്‍മിതിയാണെന്നുമാണ് സുജിത് ദാസ് വ്യക്തമാക്കിയത്. സുജിത് ദാസിനെ കുറ്റവിമുക്തനാക്കി ഉത്തരമേഖല ഐജി, ഇന്‍റലിജൻസ് ഐജി എന്നിവർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.  

vachakam
vachakam
vachakam

 തെളിവ് നൽകാൻ അൻവർ ഹാജരായില്ലെന്നും തെളിവില്ലാത്തതിനാൽ കുറ്റവിമുക്തനാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവില്ലാത്തതിനാൽ കുറ്റവിമുക്തനാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ താൻ തെളിവുകൾ ഹാജരാക്കിയില്ല എന്ന അന്വേഷണ സമിതിയുടെ വാദം തെറ്റാണെന്ന് അൻവർ  പ്രതികരിച്ചു. പരാതിക്കാരനായ തന്നെ വിളിച്ചു വരുത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.

ഫോൺ ഹാജരാക്കാൻ ഒരു തവണ മാത്രമാണ് നോട്ടീസ് ലഭിച്ചതെന്നും, ആ രീതിയിൽ ഫോൺ കൈമാറാൻ കഴിയില്ലെന്ന് താൻ മറുപടി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എസ്പി ഓഫീസിലെ മരം മുറിച്ചു കടത്തിയതും സ്വർണ്ണക്കടത്ത് കേസുകളിലെ ബന്ധവും കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണെന്ന് അൻവർ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam