തിരുവനന്തപുരം: ചരിത്രപരമായ അനിവാര്യമായിരുന്നു ഈ ജയമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും പറഞ്ഞ രമേശ് ചെന്നിത്തല മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി.
അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളിൽ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
