താമര വിരിയുമോ? കേരളത്തില്‍ ബിജെപിക്ക് 10 മുതല്‍ 14 സീറ്റ് വരെ പ്രവചിച്ച് എക്സിറ്റ് പോള്‍

APRIL 29, 2026, 9:40 AM

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റ സാധ്യത പ്രവചിച്ച് പീപ്പിൾസ് ഇൻസൈറ്റ്  എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 66 മുതൽ 76 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം.

എന്നാൽ, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാൻ പോകുന്നത് എൻഡിഎയുടെ പ്രകടനത്തിലാണെന്ന് സർവ്വേ അവകാശപ്പെടുന്നു.

നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തിലെ നിർണ്ണായക മുഹുർത്തമായി അത് മാറും.

vachakam
vachakam
vachakam

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെച്ച മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഭരണകക്ഷിയായ എൽഡിഎഫ് 58 മുതൽ 68 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. അതായത് പല സിറ്റിംഗ് സീറ്റുകളിലും ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്.

ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ബിജെപി വോട്ട് വിഹിതം വർധിപ്പിക്കുന്നത് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭീഷണിയായി മാറിയേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam