ആലപ്പുഴ: പാർട്ടി മാറിയിട്ടില്ലെന്നും കൃത്യമായ സമയത്ത് പാർട്ടി അംഗത്വം ഉപേക്ഷിച്ചുവെന്നും ജി സുധാകരൻ. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയില്ല. പാർട്ടി അംഗത്വം പുതുക്കാത്തതാണെന്നും ജി സുധാകരൻ പറഞ്ഞു.
മകനോടും ഭാര്യയോടും അല്ലാതെ മറ്റാരോടും സ്ഥാനാർത്ഥിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞവർ ഭരിച്ചാൽ എങ്ങനെയിരിക്കും. ആരെങ്കിലും ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചു വന്നിട്ട് കാര്യമുണ്ടോ. ക്രിമിനൽ ടെൻഡൻസിയുള്ളവർ പാർട്ടിക്കുള്ളിൽ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും ക്രിമിനലുകൾ കടന്നുകൂടിയത്. പേരുകളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടക്കുന്നത്. 70 വർഷം പ്രവർത്തിച്ചയാളെ ഒരു കള്ളുകുടിയൻ തന്തയ്ക്ക് വിളിക്കുന്നു. താനോ ചെന്നിത്തലയോ പൊളിറ്റിക്കൽ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ല. എവിടെയാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പാർട്ടി മാറുന്നത് അവിടെ കമ്മ്യൂണിസം ഇല്ലാതാകും. വലിയൊരു പ്രതിസന്ധിയാണ് കമ്മ്യൂണിസം ഇപ്പോൾ നേരിടുന്നത്. കോൺഗ്രസിന് പ്രതിസന്ധിയുണ്ട്, അത് ശ്രദ്ധിച്ചാൽ കൊള്ളാം. പക്ഷേ കോൺഗ്രസിന് ഭാവിയുണ്ട്.
എച്ച് സലാമിന് തീവ്രവാദം ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. സലാം ഇന്ത്യയുടെ ഭരണഘടന വിദഗ്ധൻ ഒന്നുമല്ലല്ലോ. അയാൾ ഇനിയും അടങ്ങിയില്ലേ, ഇപ്പോഴും ഭ്രാന്ത് പിടിച്ച് നടക്കുകയാണോ. തോൽക്കുമെന്ന് സലാമിന് മനസ്സിലായി. തെളിവ് പുറത്തുവിടാൻ എന്തിനാണ് വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തല്ലേ അത് പുറത്തുവിടേണ്ടത്. കോടതി സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
