തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള എ. പത്മകുമാറിനും വാസുവിനും എതിരെ കടുത്ത പാർട്ടി നടപടി ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാലുടൻ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയും പ്രതിപക്ഷവും ചേർന്ന് ഗൂഢാലോചന നടത്തിയതായും മന്ത്രി ആരോപിച്ചു. ശബരിമല വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകളും നൽകി.
യുവതീ പ്രവേശനത്തിൽ മന്ത്രിസഭയും മുന്നണിയും ചേർന്ന് ആലോചിച്ച് പുതിയ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയെ വെളുപ്പിക്കാനുള്ള ബാധ്യത ബിജെപിക്കുമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
