വിനോദിനിക്ക്  വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

FEBRUARY 5, 2026, 10:37 PM

പാലക്കാട്:  ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയെ മലയാളികൾ മറന്നിട്ടില്ല. വിനോദിനിയ്ക്ക് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സഹായത്തോടെ കൃത്രിമ കൈ നൽകിയത്.

വീണ്ടും പ്രതിപക്ഷ നേതാവിന്റെ സഹായ ഹസ്തം ഇവർക്ക് നേരെ നീളുകയണ്.   വിനോദിനിക്ക് വീടുവെക്കാനുള്ള സ്ഥലത്തിന്റെ രേഖകളുടെ കൈമാറ്റം ഈമാസം 17ന് നല്‍കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും. കേരള സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നല്‍കുന്നത്.

വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത് വി ഡി സതീശന്‍ ആയിരുന്നു. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായവും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റിയ വിനോദിനിയുടെ സങ്കടം വാര്‍ത്തകളിലൂടെ അറിഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഹായവുമായി എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കൃത്രിമകൈവെച്ചത്.

കൃത്രിമ കൈ കൃത്യമായി ചലിപ്പിക്കാനുള്ള പരിശീലനം നല്‍കി വരികയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ് പരിക്കേറ്റ വിനോദിനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam